ലത്തീൻ ജനുവരി 15 മർക്കോ. 2: 1-12 പൈതൃക വിശ്വാസം

അപ്പോള്‍, നാലു പേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടു വന്നു (മര്‍ക്കോ 2:3).

തളർവാത രോഗിയുടെ വിശ്വാസത്തെക്കുറിച്ച് സുവിശേഷത്തിൽ പ്രതിപാദനം ഒന്നുമില്ലായെങ്കിലും അവനെ വഹിച്ച മനുഷ്യരുടെ വിശ്വാസമാണ് അവന് സൗഖ്യം നൽകിയത് എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവം  മാമ്മോദീസാ ദിനത്തിൽ നാലുപേർ ചേർന്ന് (മാതാപിതാക്കൾ, തലതൊട്ടപ്പൻ, തലതൊട്ടമ്മ) ആത്മീയ തളർവാതമായ ഉത്ഭവപാപത്തിൽ നിന്നും നമുക്കുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞ് ആത്മീയജന്മത്തിന് സഹായിച്ചതിനെ ഓർമ്മപ്പെടുത്തുന്നു.

മാമ്മോദീസ ദിനത്തിൽ എനിക്കുവേണ്ടി എന്റെ മാതാപിതാക്കൾ ഏറ്റുപറഞ്ഞ വിശ്വാസമാണ് ഉത്ഭവപാപമാകുന്ന ആത്മീയതലത്തിൽ നിന്നും എന്നെ സൗഖ്യപ്പെടുത്തിയത്. മാതാപിതാക്കളിൽ നിന്നും ഞാൻ ആർജ്ജിച്ചെടുത്ത “പൈതൃക വിശ്വാസം” (Inherited Faith) ആണ് എന്റെ ആത്മീയജീവിതത്തിന് അടിസ്ഥാനം. ആ വിശ്വാസത്തെ വിശ്വാസപരിശീലനത്തിലൂടെയും കൗദാശികജീവിതത്തിലൂടെയും വളർത്തുന്നതിലൂടെ ആത്മീയവളർച്ചയുടെ “സ്വയംകൃത വിശ്വാസം” (Personal Faith) മാറുമ്പോൾ ക്രൈസ്തവജീവിതം പടുത്തുയർത്തുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.