ലത്തീൻ ജനുവരി 09 യോഹ. 3: 22-30 അപര കേന്ദ്രീകൃതം

“അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” (യോഹ. 3:30).

ഔന്നത്യത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴാണ് സ്നാപകയോഹന്നാൻ “അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” (യോഹ. 3:30) എന്ന സാക്ഷ്യം നൽകുന്നത്. കൂടെയുള്ളവരെ എങ്ങനെയും താഴ്ത്തിക്കെട്ടി വലിയവനാകാൻ ശ്രമിക്കുന്ന ആധുനിക സംസ്കാരത്തിൽ, പിന്നാലെയുള്ളവരെ വലിയവരായി കാണുക എന്നത് വലിയ ക്രിസ്തീയസാക്ഷ്യമാണ്.

വലിയവനാകാൻ ആധുനികലോകം ശ്രമിക്കുന്ന മൂന്ന് വഴികളുണ്ട്.

1. ഉപഭോഗാത്മക വളർച്ച (Utiliterian Growth): എങ്ങനെയും മറ്റുള്ളവരുടെ പക്കലുള്ളത് സ്വന്തമാക്കി ഞാൻ എന്നെത്തന്നെ വലുതാക്കുക എന്ന വളർച്ചാരീതിയാണിത്. അതായത് “എനിക്കുള്ളതും എനിക്ക്, നിലയ്ക്കുള്ളതും എനിക്ക്” എന്നതാണ് ഇവരുടെ ചിന്താഗതി.

2. വ്യക്തിപ്രാധാന്യ വളർച്ച (Individualistic Growth): വളരാനും വലുതാകാനും ഓരോരുത്തർ അവരവരുടെ വഴി സ്വീകരിക്കുന്നതാണ് ഈ രീതി. അതായത് “എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി” എന്ന രീതി. ഇതിൽ മറ്റുള്ളവരുടെ വളർച്ചയ്ക്ക് തടസമൊന്നും ഉണ്ടാക്കുന്നില്ലായെങ്കിലും അവരുടെ ആവശ്യങ്ങളിൽ കണ്ണടയ്ക്കുന്നുവെന്നതിനാൽ അത് ക്രൈസ്തവീയമല്ല.

3. പരോപകാരാത്മക വളർച്ച (Philanthropic Growth):- കത്തിയെരിയുന്ന ഒരു മെഴുകുതിരിയുടെ ചൈതന്യം പോലെ “നിലയ്ക്കുള്ളതും നിനക്ക് എനിക്കുള്ളതും നിനക്ക്” എന്ന ചൈതന്യമാണ് ഈ രീതിയുടെ പ്രത്യേകത. അതായത്, മറ്റുള്ളവർ വലുതാകാൻവേണ്ടി ഞാൻ സ്വയം ചെറുതാകുന്നു. ഇതാണ്  സ്നാപകയോഹന്നാന്റെ ജീവിതചൈതന്യം. ഇതാണ് ക്രൈസ്തവീയമായിട്ടുള്ള വളർച്ച.

യോഹന്നാനെപ്പോലെ മറ്റുള്ളവർ വലുതാകാൻ സ്വയം വിട്ടുകൊടുക്കുന്നതാണ് ക്രൈസ്തവീയമായ വളർച്ചയുടെ രീതി. ആമ്മേൻ.  

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.