ലത്തീൻ ജനുവരി 08 ലൂക്കാ 5: 12-16 ക്രിയാത്മക സ്പർശനം

യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്ക് മനസ്‌സുണ്ട്‌; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തല്‍ക്ഷണം കുഷ്‌ഠം അവനെ വിട്ടുമാറി (ലൂക്കാ 5:13).

✝ ഒരു വാക്കു മാത്രം അരുളി കുഷ്ഠരോഗിയെ സുഖപ്പെടുത്താമായിരുന്ന യേശുനാഥൻ കൈ നീട്ടി അവനെ തൊട്ടു സുഖപ്പെടുത്തുന്നത് മനഃപൂർവ്വം ചെയ്യുന്ന ഒരു പ്രതീകാത്മക പ്രവർത്തിയാണ്. തൊട്ടുകൂടായ്മ നിലവിലിരുന്ന ഒരു സംസ്കാരത്തിൽ മനുഷ്യസ്പർശനത്തിന്റെ സൗഖ്യശക്തിയെ വെളിപ്പെടുത്തുകയാണ് യേശുനാഥൻ.

മനുഷ്യന്റെ സ്പർശനങ്ങളെ ക്രിയാത്മകം (Constructive) നിഷേധാത്മകം (Destructive) എന്നിങ്ങനെ രണ്ടായി തിരിക്കാം. മറ്റുള്ളവരിൽ സൗഖ്യവും പ്രതീക്ഷയും ജനിപ്പിക്കുന്നവ ക്രിയാത്മക സ്പർശനങ്ങളും (ആശ്ലേഷം, ചുംബനം, ഹസ്തദാനം, തലോടൽ) വേദനയും മുറിവും സൃഷ്ടിക്കുന്നവ നിഷേധാത്മക സ്പർശനങ്ങളും (പ്രഹരം, പാദാഘാതം) ആണ്.

കരുണയും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന സ്പർശനം ക്രിയാത്മകവും,  അസൂയയും വഞ്ചനയും കാപട്യവും സ്വാർത്ഥതയും നിറഞ്ഞ ഹൃദയത്തിൽ നിന്നു പുറപ്പെടുന്നത്  നിഷേധാത്മക സ്പർശനവും ആയിരിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.