ലത്തീൻ ജനുവരി 06 മർക്കോ. 6: 45-52  പ്രത്യക്ഷീകൃത സ്നേഹം

അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌; ഭയപ്പെടേണ്ടാ (മര്‍ക്കോ. 6:50).

പ്രത്യക്ഷീകരണ ഞായർ (Ephyphany Sunday) കഴിഞ്ഞുവരുന്ന ആറു ദിവസങ്ങൾ പ്രത്യക്ഷീകരണ ആഴ്ച (Epiphany Octave) എന്നാണ് അറിയപ്പെടുക. ഈ ദിനങ്ങളിൽ ദൈവിക പ്രത്യക്ഷീകരണങ്ങളുടെ വിവരണങ്ങളാണ് സുവിശേഷങ്ങളിൽ ധ്യാനവിഷയമാക്കുക. പ്രത്യക്ഷീകരണ തിങ്കളാഴ്ചയിലെ സുവിശേഷം (Epiphany Monday) യേശുവിന്റെ പരസ്യജീവിതത്തിലേയ്ക്കുള്ള പ്രത്യക്ഷീകരണത്തെ അവതരിപ്പിച്ചു.

ഇന്നത്തെ സുവിശേഷത്തിൽ, ജലത്തിനു മുകളിലൂടെ നടക്കുന്ന ക്രിസ്തു ഭയചകിതരായ ശിഷ്യരോട്‌ “ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌; ഭയപ്പെടേണ്ടാ” എന്ന് അരുളിചെയ്തു കൊണ്ട് തന്റെ ദൈവത്തെയും ദൈവികശക്തിയേയും ശിഷ്യരുടെ മുമ്പിൽ പ്രത്യക്ഷീകരിക്കുകയാണ്. ദൈവികസ്നേഹത്തിലും പരിപാലനയിലും ദൃഢവിശ്വാസമുള്ള ഒരു വ്യക്തിയുടെ ഹൃദയത്തിൽ ദൈവം പ്രത്യക്ഷീകൃതമാക്കുന്നതിനാൽ അവിടെ ഭയത്തിന് ഇടമില്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.