ലത്തീൻ ഡിസംബർ 28 മത്തായി 2: 13-18 അഭിനവ ഹേറോദേസുമാർ

ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍ നിന്നു മനസ്സിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു (മത്തായി 2:16).

ഹേറോദേസിന്റെ ക്രൂരതയ്ക്ക് ഇരയായ പൈതങ്ങളെ യേശുവിനുവേണ്ടി മരിച്ചുവെന്നതിനാൽ ആദ്യത്തെ രക്തസാക്ഷികളായാണ് സഭ കാണുന്നത്. ജീവന്റെ പരിശുദ്ധിക്ക് പ്രത്യേകമായി, ഗർഭസ്ഥശിശുക്കളുടെ ജീവന്  എതിരായി നിലകൊള്ളുന്ന എല്ലാ ശക്തികളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധിയാണ് ഹേറോദേസ്.

ഒരു കുഞ്ഞിന്റെ വരവ് തങ്ങളുടെ സ്വകാര്യതയും സുഖവും നഷ്ടപ്പെടുത്തുന്ന പ്രതിബന്ധമായി കണ്ട് നശിപ്പിക്കുന്ന അഭിനവ ദമ്പതികളും ബാല്യത്തിന്റെ അവകാശങ്ങളായ കളികളും വിദ്യാഭ്യാസവും തിരസ്കരിച്ച് ബാലവേലയ്ക്ക് ഉപയോഗിക്കുന്നവരും ആശ്രിതത്വത്തിന്റെ പ്രായത്തിൽ കുഞ്ഞുങ്ങളെ അനാഥത്വത്തിലേയ്ക്ക് തള്ളിവിടുന്നവരുമൊക്കെ അഭിനവ ഹേറോദേസുമാരാണ്, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.