ലത്തീൻ ഒക്ടോബർ 01 ലൂക്കാ 10: 1-12 സുവിശേഷ-സാക്ഷ്യം 

അനന്തരം, കര്‍ത്താവ്‌ വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്‌, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേയ്ക്കും നാട്ടിന്‍പുറങ്ങളിലേയ്ക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു (ലൂക്കാ 10:1). 

എഴുപത്തിരണ്ട് ശിഷ്യരുടെ തിരഞ്ഞെടുപ്പും ദൗത്യവും അപ്പസ്തോലന്മാരും സുവിശേഷപ്രഘോഷകരും ആകാനുള്ള ക്രൈസ്തവന്റെ വിളിയെ ഓർമ്മപ്പെടുത്തുന്നു. ഫലവത്തായ സുവിശേഷപ്രഘോഷണശൈലി എന്നത് ദൈവവചനഗ്രന്ഥവുമായി എവിടെയെങ്കിലും പോയി എന്തെങ്കിലും പറയുക എന്നതല്ല. അതിന്റെ ഭാഗമായി ഞാൻ എന്നോടുതന്നെ ആദ്യമേ സുവിശേഷം പ്രഘോഷിക്കണം, തുടർന്ന് കുടുംബത്തോടും  ജോലിസ്ഥലത്തും സുവിശേഷം സാക്ഷ്യം നൽകിയത്തിനു ശേഷമേ ലോകത്തോട് പ്രഘോഷിക്കാവൂ.

പ്രഘോഷകന്, തന്നിലുള്ളതു മാമാത്രമേ കൊടുക്കാനാകൂ. അതായത്, സന്ദേശകൻ തന്നെ സന്ദേശമാകുന്നതാണ് സാക്ഷ്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.