ലത്തീൻ സെപ്റ്റംബർ 30 ലൂക്കാ 9: 57-62 ചാരിത്ര്യ-സ്നേഹം 

അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും (ലൂക്കാ 9:59).

ഞാൻ ആദ്യമേ പോയി സ്വന്തം പിതാവിനെ ശുശ്രുഷിക്കട്ടെ എന്ന അപേക്ഷ പ്രത്യക്ഷത്തിൽ വളരെ ആത്മാർത്ഥത നിറഞ്ഞതായി തോന്നാം.  മാതാപിതാക്കളെ സ്നേഹിക്കണം എന്ന സ്വാഭാവിക-നിയമത്തിനും, സമൂഹ-മനഃസാക്ഷിക്കും, ദൈവകൽപനയ്ക്കും യോജിക്കുന്നതാണ് ഇത്. പക്ഷേ, ആഴത്തിൽ നോക്കുമ്പോൾ തന്റെ പിതാവിനോടുള്ള ഭക്തി യേശുവിനെ പിന്തുടരുന്നത്തിനുള്ള തീരുമാനം നീട്ടിവയ്ക്കാനുള്ള  ഒഴികഴിവായി അവൻ ഉപയോഗിക്കുന്നു.

മനുഷ്യബന്ധങ്ങളെ ദൈവബന്ധത്തിന് തടസമായി കാണുന്ന ഈ  രീതിയെ “ആത്മാർത്ഥതയില്ലാത്ത ആത്മീയത” (Spiritual Insincerity) എന്നു വിളിക്കാം. ആരാണ് നിന്റെ ഒന്നാമത്തെ സ്നേഹം എന്നതാണ് ചോദ്യം. അമ്മ, അപ്പൻ, ഭാര്യ, ഭർത്താവ്, മകൻ, മകൾ?

എല്ലാറ്റിലും എല്ലാവരിലും അധികമായി ദൈവത്തെ സ്നേഹിക്കുന്നതാണ് ചാരിത്ര്യസ്നേഹം. ഒന്നാം പ്രമാണം അനുശാസിക്കുന്നതുപോലെ ദൈവസ്നേഹം പ്രഥമസ്‌നേഹമാകുമ്പോൾ എല്ലാ മനുഷ്യബന്ധങ്ങളും ഉൽകൃഷ്ടമാകും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.