ലത്തീൻ സെപ്റ്റംബർ 22 ലൂക്കാ 8: 19-21 ആത്മീയ കുടുംബം 

അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ എന്റെ  അമ്മയും സഹോദരരും (ലൂക്കാ 8:21).

✝ പദങ്ങളുടെ പുനരാവൃത്തി (Repetition of Words) നൂതനമായ ഒരു ആശയത്തെയോ സത്യത്തെയോ അവതരിപ്പിക്കാനായി എഴുത്തുകാർ അനുവർത്തിക്കാറുള്ള ഒരു സാഹിത്യശൈലിയാണ്. “അമ്മയും സഹോദരങ്ങളും” എന്ന പദങ്ങളുടെ പ്രയോഗം മൂന്നുപ്രാവശ്യം തുടരെത്തുടരെ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നു.

ആഴമായ ബന്ധങ്ങൾക്ക് നിദാനമാകുന്നത് രക്തബന്ധമോ വൈവാഹികബന്ധമോ അല്ല. മറിച്ച്, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ സംജാതമാകുന്ന ആത്മീയബന്ധമാണ് എന്ന നൂതനസത്യമാണ് യേശു സുവിശേഷത്തിൽ വെളിപ്പെടുത്തുന്നത്.

കുടുംബാംഗങ്ങളെ ബന്ധിപ്പിച്ചുനിർത്തുന്ന രക്തബന്ധങ്ങളുടെ പ്രാധാന്യത്തെ യേശുനാഥൻ വിലകുറച്ചു കാണുകയല്ല. മറിച്ച്, ശാരീരിക ജനനത്തേക്കാൾ അധികമായി യേശുവിന്റെ പരസ്യജീവിതത്തിലെ  പ്രവർത്തനങ്ങളിലൂടെ സമാരംഭിക്കുന്ന ദൈവരാജ്യത്തിൽ ദൈവമക്കൾ വചനാധിഷ്ഠിതജീവിതത്തിലൂടെ  സ്വന്തമാക്കുന്ന പുനർജന്മത്തിലൂടെ അഥവാ ആത്മീയജന്മത്തിലൂടെ സ്വന്തമാക്കുന്ന ആത്മീയബന്ധത്തിലെ ദൃഢതയെ ഉയർത്തിക്കാട്ടുകയാണ്.

വചനം ശ്രവിക്കുകയും വചനാധിഷ്ഠിത ജീവിതം നയിക്കുകയും ചെയ്യുന്നവർ, ദത്തുപുത്രരാകുന്ന ഈ ആത്മീയകുടുംബത്തിന്റെ പിതാവ് ദൈവവും ക്രിസ്തു ദൈവപുത്രനും ആകുന്നു. ആഴമായ ബന്ധങ്ങൾ എപ്പോഴും ആത്മീയബന്ധങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.