ലത്തീൻ സെപ്റ്റംബർ 15 യോഹ 19: 25-27 (വ്യാകുലമാതാവ്)

വ്യാകുല രഹസ്യങ്ങൾ 

മാതാവിന്റെ വ്യാകുലങ്ങൾ (Mary’s Sorrows) ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളുടെ (Jesus Passion) സദൃശമാണ്. അവളുടെ ജീവിത വ്യാകുലങ്ങൾ നമ്മെ ക്രിസ്തുവിന്റെ സഹന-മരണ-ഉത്ഥാന രഹസ്യങ്ങളുമായി ബന്ധിക്കുന്നു. 

മാതാവിന്റെ ഏഴ് വ്യാകുലങ്ങൾ (1. ശിമെയോന്റെ പ്രവചനം, 2. ഈജിപ്തിലേക്കുള്ള പലായനം, 3. മകനെ കാണാതാകൽ, 4. കുരിശുവഴിയിലെ കൂടിക്കാഴ്ച്ച, 5. മകന്റെ കുരിശുമരണം, 6. മകന്റെ ശരീരം താഴെയിറക്കാൻ, 7. മകന്റെ ശരീരം മടിയിൽ കിടത്തൽ) ദുഖിതയായ ഒരു സ്ത്രീയുടെ വേദനകളിലേക്കല്ല  സഭ നോക്കുന്നത്, മറിച്ചു വേദനകളിലൂടെ അവൾ തന്നിൽ വളർത്തിയ ദൈവസ്നേഹം, വിശ്വാസം, പ്രത്യാശ എന്നിവയിലേക്കാണ്.

അവൾ മകന്റെ കുരിശിൻ ചുവട്ടിൽ നിന്നതുപോലെ, യേശുവിലൂടെ നിറവേറ്റപ്പെട്ട  രക്ഷാകര പ്രവർത്തനങ്ങളിലെല്ലാം മകന്റെ കൂടെ നിന്ന് സഹിച്ചു. മറിയത്തിന് വ്യാകുലങ്ങൾ ജീവിതത്തിൽ ഒഴിവാക്കപ്പെടേണ്ട പ്രശ്നങ്ങളായിരുന്നില്ല, മറിച്ചു ജീവിക്കേണ്ട രഹസ്യങ്ങളായിരുന്നു.

ദുഖങ്ങളുടെ വേദനപരമായ വശത്തു ശ്രദ്ധ കേന്ദ്രികരിക്കാനുള്ള മനുഷ്യൻറെ സ്വാഭാവിക പ്രവണത ജീവിതം ഭാരമേറിയതാക്കുമ്പോൾ, അവ മാസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നുവെങ്കിൽ  അവ രക്ഷാകര രഹസ്യങ്ങളാണ്. ആമ്മേൻ.

 ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.