ലത്തീൻ മെയ് 30 യോഹ. 21: 20-25 ജിജ്ഞാസ

“നിനക്കെന്തു കാര്യം?” (വാക്യം 22).

മറ്റുള്ളവരുടെ ജീവിതവുമായി മാത്രം ബന്ധമുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള  ജിജ്ഞാസ മനുഷ്യസഹജമായ ഒരു പ്രവണതയാണ്. ഒരു രക്തസാക്ഷിയായി പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു അവനെ അറിയിച്ചപ്പോൾ (യോഹ. 21:18), സഹപ്രവർത്തകനായ യോഹന്നാൻ്റെ വിധിനിയോഗം എന്തായിരിക്കുമെന്ന്  ജിജ്ഞാസയോടെ പത്രോസ് യേശുവിനോടു ചോദിക്കുന്നു. “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എൻ്റെ ഹിതമെങ്കിൽ നിനക്കെന്ത്‌?” (യോഹ. 21:22) എന്ന് ചോദിച്ചുകൊണ്ട് തൻ്റെതന്നെ ശിഷ്യത്വത്തിലും ദൗത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു പത്രോസിനോട് ആവശ്യപെടുന്നു. കാരണം, യോഹന്നാൻ്റെ ശിഷ്യത്വം അവൻ്റെ വിഷയമാണ്; പത്രോസിൻ്റെതല്ല.

ദൈവം പത്രോസിനെ ശിഷ്യത്വത്തിനായി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ വിശിഷ്‌ടമായി വിളിച്ചിരിക്കുന്നതിനാൽ അവൻ അവൻ്റെ ശിഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ശിഷ്യത്വത്തിൻ്റെ ദൗത്യങ്ങൾ നിറവേറ്റാൻ ഒരു ക്രൈസ്തവനെ പലപ്പോഴും തടസപ്പെടുന്നത് മറ്റുള്ളവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള അമിത ജിജ്ഞാസയും ഇടപെടലുകളുമാണ്, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.