ലത്തീൻ മെയ് 27 യോഹ. 17: 11b-19 അഭിഷിക്തർ 

“അവരെ അങ്ങ് സത്യത്താൽ അഭിഷേകം ചെയ്യണമേ” (വാക്യം 17).

“അഭിഷേകം ചെയ്യുക” എന്നാൽ ഒരു വ്യക്തിയെയോ, വസ്തുവിനെയോ, സ്ഥലത്തെയോ ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കുക എന്നർത്ഥം. ശിഷ്യർ ലോകത്തിലാണെങ്കിലും അവർ ദൈവത്തിന്റെ സ്വന്തമാണ്. ഈ ലോകത്തിലായിരിക്കുമ്പോഴും ശിഷ്യർ ലൗകീകരാകാതെ സ്വർഗ്ഗത്തോട് വിശ്വസ്തരായിരിക്കാൻ വേണ്ടി യേശു അവർക്കായി പ്രാർത്ഥിക്കുന്നു.

മാമ്മോദീസായിൽ ക്രിസ്‌തുവിന്റെ ദത്തുപുത്രരായി അഭിഷേകം ചെയ്യപ്പെട്ടവരാണ് ക്രൈസ്തവർ. അതിനാൽ ക്രൈസ്തവജീവിതമെന്നത് ലോകത്തിൽ കാലുറപ്പിച്ച് സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുംനട്ടുള്ള ഒരു അഭിഷിക്ത-ജീവിതമാണ്.  അടിസ്ഥനപരമായി മനുഷ്യരാണെങ്കിലും ഈ അഭിഷേകം വഴി സ്വർഗ്ഗം ലക്ഷ്യമായിട്ടുള്ളവരാണ് ക്രൈസ്തവർ, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.