ലത്തീൻ ജൂലൈ 05 മത്തായി 11: 25-30 വിനീത-സാരഥ്യം

“…ഞാൻ വിനീതഹൃദയനും ശാന്തശീലനുമാകയാൽ എന്നിൽ നിന്ന് പഠിക്കുകയും എന്റെ നുകം വഹിക്കുകയും ചെയ്യുവിൻ” (വാക്യം 30).

ഭാരം ചുമക്കാനോ നിലം ഉഴാനോ ആയി ഉപയോഗിക്കുന്ന രണ്ടു മൃഗങ്ങളെ പരസ്‌പരം ബന്ധിക്കാനായി ‘നുകം’ ഉപയോഗിക്കുന്നതുപോലെ, ഇസ്രായേൽ ജനത്തെ ദൈവവുമായി ബന്ധിക്കാനായി നൽകപ്പെട്ട ‘വിശുദ്ധ നുകം’ ആയിരുന്നു പത്തു കൽപനകൾ. എന്നാൽ യഹൂദാസമുദായം കാലക്രമത്തിൽ അനേകം മാമ്മൂലകളും പാരമ്പര്യങ്ങളും പ്രമാണങ്ങളായി കണ്ട് അവയുമായി കൂട്ടിച്ചേർത്ത് ആ നുകത്തിന്റെ ഭാരം മനുഷ്യർക്ക് വഹിക്കാൻ പറ്റാത്തവിധം ഭാരമുള്ളതാക്കിത്തീർത്തു.

എന്നാൽ, പത്തു പത്തുകല്പനകളുടെ അന്തസത്തയായ ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ഉൾക്കൊള്ളുന്ന യേശുവിന്റെ നുകം വളരെ ലളിതവും കുലീനവുമാണ്. ജീവിതത്തിൽ  ഭാരങ്ങളാകുന്ന നുകങ്ങൾ (പാപങ്ങൾ, ഭയം, കുറ്റബോധം, ഉത്‌കണ്‌ഠ, കഠിനാദ്ധ്വാനം) എന്തു തന്നെയായാലും അത് ഒരു വ്യക്തി തന്നെത്താനെ വഹിക്കാൻ പരിശ്രമിക്കുമ്പോൾ ഭാരമുള്ളതായി മാറുന്നു. പക്ഷേ, അവ ദൈവത്തോടൊപ്പം വഹിക്കുമ്പോൾ വളരെ ഏളുപ്പവും ലളിതവുമായി മാറുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.