ലത്തീൻ ഫെബ്രുവരി 29 ലൂക്കാ 5: 27-32 മാനസാന്തര ഫലം

ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കാനാണ്‌ (ലൂക്കാ 5:32).

നോമ്പുകാലം ദൈവ-മനുഷ്യബന്ധത്തിലെ രണ്ട് സത്യങ്ങളെ ഓർമ്മപ്പെടുത്തുന്നു.

1. ദൈവം കരുണാനിധിയാണ്: ദൈവം കരുണാനിധി അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ മാനസാന്തരം അർത്ഥശൂന്യമാകുമായിരുന്നു.

2. മനുഷ്യൻ പാപിയാണ്: മനുഷ്യർ പാപികൾ അല്ലായിരുന്നുവെങ്കിൽ മാനസാന്തരത്തിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല.

നോമ്പുകാലം മാനസാന്തരത്തിന്റെ കൂടെ ജീവിതം നവീകരണത്തിനായും ക്ഷണിക്കുന്നു. മനംമാറ്റത്തിന് തയ്യാറാകാത്തവർക്ക്‌ അതായത്, ആരോഗ്യവന്മാർക്ക്  നോമ്പുകാലം പ്രത്യേക സാധ്യതകൾ ഒന്നുംതന്നെ നൽകുന്നില്ല. ലേവിയെപ്പോലെ പശ്ചാത്തപിക്കുന്നവർക്കാണ് നോമ്പുകാലം ഫലദായകമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ