ലത്തീൻ ഫെബ്രുവരി 27 ലൂക്കാ 9: 22-25: ആത്മപരിത്യാഗം

അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്  അനുദിനം തന്റെ  കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ. ലൂക്കാ 9:23

മനുഷ്യനിൽ രണ്ടുതരത്തിലുള്ള ആത്മവത്വം (Selfness) ഉണ്ട് എന്നുപറയാം.  അതായത്, അവ ദൈവത്തിൻറെ ഛായയിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിലുള്ള കറപുരളാത്ത ആത്മവത്വം (True-Selfness), പാപക്കറ പൂണ്ട് കളങ്കിതമായ ആത്മവത്വം (False-Selfness) എന്നിവയാണ്. അവയെ നിസ്വാർത്ഥത (Selflessness) സ്വാർത്ഥത (Selfishness) എന്നും വിളിക്കാം.

നമ്മുടെ വികാര വിചാരങ്ങളിലും മനോഭാവങ്ങളിലും സ്വാർത്ഥത, അസൂയ,  അഹങ്കാരം, ഹിംസ എന്നിവ നിറയുമ്പോഴാണ് ആത്മവത്വം കളങ്കിതമാകുന്നത്.

പാപത്താൽ കളങ്കിതമായ ആത്മവത്വത്തിന്റെ  മുഖംമൂടി പ്രാർത്ഥനയുടെയും മാനസാന്തരത്തിലൂടെയും അഴിച്ചുമാറ്റി  ദൈവത്തിൻറെ ഛായയിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ട യഥാർത്ഥ ആത്മവത്വം  വെളിപ്പെടുത്താനായിട്ടുള്ള പരിശീലനകാലമായി നോമ്പുകാലത്തെ പരിഗണിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ