ലത്തീൻ ഡിസംബർ 10 മത്തായി 18: 12-14 ഇടയഹൃദയം

“കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിയൊമ്പതിനെക്കുറിച്ച്‌ എന്നതിനേക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18:13).

ഏശയ്യ പ്രവാചകൻ പറയുന്നു “നമ്മുടെ വഴികളല്ലാം ദൈവത്തിന്റെ വഴികൾ” ആണ് (ഏശ. 55:8). നഷ്ടപ്പെട്ടുപോയ ആടിനെ അന്വേഷിച്ചുപോകുന്ന നല്ലിടയന്റെ ചിത്രം ഇതിന് ഉദാഹരണമാണ്.

മനുഷ്യൻ  ഭൂരിപക്ഷാടിസ്ഥാനത്തിൽ (Democracally) കാര്യങ്ങളെ വിലയിരുത്തുമ്പോൾ ദൈവം മനുഷ്യനെ നോക്കുന്നത് മാനുഷികമൂല്യത്തിൻ്റെ (Humanocratic) അടിസ്ഥാനത്തിലാണ്. നിലത്തുവീഴുന്ന ഒരു കുരുവി പോലും ദൈവത്തിന് അമൂല്യമാണ്. ഭൂരിപക്ഷം സുരക്ഷിതമായിരിക്കുമ്പോൾ ലോകത്തിന് തൃപ്തിയാണ്. മനുഷ്യന്റെ വ്യക്തിമൂല്യത്തിന് പ്രാധാന്യം ഇല്ല.

ലോകം, അനുകരണീയമായതിലും വിശിഷ്ടമായതിലും ആനന്ദിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ തിരിച്ചുവരവിലാണ് ദൈവം ആനന്ദിക്കുന്നത്. ലോകം മികച്ചതിനെ അഭിനന്ദിക്കുമ്പോൾ ജീവിതപരിവർത്തനത്തിലാണ് ദൈവം ആനന്ദിക്കുന്നത്.  നല്ലിടയനായ ദൈവം പാപം മൂലം ഓടിയകന്ന ചെന്നായസദൃശ്യമായ പാപത്തിന്റെ കരങ്ങളിൽ നിപതിച്ച  മനുഷ്യകുലത്തെ രക്ഷിക്കാനായി ആടിനു തുല്യം മനുഷ്യനായി അവതരിച്ചതിന്റെ അനുസ്‍മരണമാണ് തിരുപ്പിറവി. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ