ലത്തീൻ ഡിസംബർ 04 മത്തായി 15: 29-37 ഔദാര്യത്തിലെ അന്തര്‍ലീന ശക്തി

“യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്‌? അവര്‍ പറഞ്ഞു: ഏഴ്‌, കുറെ ചെറിയ മത്സ്യവും ഉണ്ട്‌” (മത്തായി 15:34).

ശിഷ്യർ കൊടുക്കുന്ന ഏഴപ്പവും ചെറിയ മീനുകളും അത്ഭുതകരമായി വർദ്ധിപ്പിക്കപ്പെടാം എന്ന്‌  അവർ കരുതിയിട്ടുണ്ടാകില്ല. കടുകുമണിക്ക് വലിയ ഒരു സസ്യമാകാനും ചെറിയ അളവ് പുളിമാവിന് വലിയ അളവ് മാവിനെ പുളിപ്പിച്ചു വർദ്ധിപ്പിക്കാനും അവയിൽത്തന്നെ അന്തര്‍ലീനശക്തി ഉള്ളതുപോലെ, “ഔദാര്യം” നിറഞ്ഞ പ്രവർത്തനങ്ങൾക്ക് സ്വയം ബഹുലീകരിക്കപ്പെടാനുള്ള അന്തര്‍ലീനശക്തിയുണ്ട് എന്നതിന്റെ സാക്ഷ്യമാണ് അപ്പം വർദ്ധിപ്പിക്കുന്ന സംഭവം.

1948-ൽ കൈയ്യിൽ അഞ്ചു രൂപയുമായി തെരുവിലേയ്ക്കിറങ്ങി മദർ തെരേസ ആരംഭിച്ച “മിഷനറീസ് ഓഫ് ചാരിറ്റി” എന്ന സന്യാസിനീ സമൂഹം ഇന്ന് അയ്യായിരത്തോളം അംഗങ്ങളുമായി ദശലക്ഷക്കണക്കിന് ആലംബഹീനർക്ക് തുണയായി വർത്തിക്കുന്നു. 2005-ൽ കൈയ്യിൽ വെറും 75,000 രൂപയുമായി ആരംഭിച്ച “ശാലോം TV” ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിസ്തീയ ടെലിവിഷന്‍ ചാനലുകളിലൊന്നായി മാറി, മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷ് ഭാഷയിൽ  അമേരിക്കയിലും യൂറോപ്പിലും ഒക്കെ സംപ്രേഷണകേന്ദ്രങ്ങളുള്ള ടെലിവിഷൻ നെറ്റ്‌വർക്കായി മാറിയിരിക്കുന്നു.

സ്നേഹത്തോടെയും ഔദാര്യമനഃസ്ഥിതിയോടെയും ചെയ്യുന്ന ചെറുകാര്യങ്ങളിലുള്ള അന്തര്‍ലീനശക്തിക്ക് നല്ല ലോകത്തെ സൃഷ്ടിക്കാൻ പോരുന്ന ബഹുലീകരണശക്തിയുണ്ട്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ