ലത്തീൻ നവംബർ 26 ലൂക്കാ 21: 5-11 മാനവിക മതവിശ്വാസം

ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത്‌ വിലയേറിയ കല്ലുകളാലും കാണിക്ക വസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവന്‍ അവരോടു പറഞ്ഞു: (ലൂക്കാ 21 : 5)

ദൈവാലയാങ്കണത്തിൽ നിൽക്കുമ്പോൾ ശിഷ്യരുടെ ശ്രദ്ധ ദൈവാലയത്തിന്റെ ശോഭയിലും പ്രൗഡിയിലുമാണെങ്കിൽ യേശുവിന്റെത് തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന വിധവയിലാണ്. ഇവ രണ്ടിനെയും രണ്ട് മതവിശ്വാസ സമീപനങ്ങളായി കാണാം.

യേശുവിന്റെ നോട്ടത്തെ “മാനവീക മതവിശ്വാസം”  (Person Oriented Religion) ആയും ശിഷ്യൻമാരുടേത് “സ്ഥാപന കേന്ദ്രികൃത മതവിശ്വാസം” (Structure Oriented Religion) എന്നും പറയാം.

ദൈവത്തെ വിശുദ്ധ സ്ഥലങ്ങളിലും,  മനുഷ്യനിർമ്മിത ആലയങ്ങളിലും,  ആരാധനയിലും തളച്ചിടുന്നതിനെ സ്ഥാപന-കേന്ദ്രികൃത മതവിശ്വാസം എന്നും, എന്നാൽ പ്രാന്തപ്രദേശങ്ങളിൽ പാവങ്ങളിലും, പാപികളിലും,  രോഗികളിലും ദൈവത്തെ കാണുന്നതിനെ മാനവീകൃത മതവിശ്വാസം എന്നും വിളിക്കാം. ആമ്മേൻ.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ