ലത്തീൻ നവംബർ 17 ലൂക്കാ 21: 5-19 മാനവിക മതവിശ്വാസം

ചില ആളുകള്‍ ദൈവാലയത്തെപ്പറ്റി, അത്‌ വിലയേറിയ കല്ലുകളാലും കാണിക്ക വസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞു: (ലൂക്കാ 21:5).

ദൈവാലയാങ്കണത്തിൽ നിൽക്കുമ്പോൾ ശിഷ്യരുടെ ശ്രദ്ധ ദൈവാലയത്തിന്റെ ശോഭയിലും പ്രൗഢിയിലുമാണെങ്കിൽ യേശുവിന്റേത്, തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന വിധവയിലാണ്. ഇവ രണ്ടിനെയും രണ്ട് മതവിശ്വാസ സമീപനങ്ങളായി കാണാം.

യേശുവിന്റെ നോട്ടത്തെ “മാനവീക-മതവിശ്വാസം” (Person Oriented Religion) ആയും ശിഷ്യന്മാരുടേത് “സ്ഥാപന കേന്ദ്രീകൃത മതവിശ്വാസം” (Structure Oriented Religion) എന്നും പറയാം. ദൈവത്തെ വിശുദ്ധ സ്ഥലങ്ങളിലും,  മനുഷ്യനിർമ്മിത ആലയങ്ങളിലും, ആരാധയിലും തളച്ചിടുന്നതിനെ സ്ഥാപന-കേന്ദ്രീകൃത മതവിശ്വാസം എന്നും എന്നാൽ, പ്രാന്തപ്രദേശങ്ങളിൽ പാവങ്ങളിലും, പാപികളിലും, രോഗികളിലും ദൈവത്തെ കാണുന്നതിനെ മാനവീകൃത മതവിശ്വാസം എന്നും വിളിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ