ലത്തീൻ ഡിസംബർ 06 ലൂക്കാ 1: 26-38 മംഗളവാർത്ത

ദൂതന്‍ അവളുടെ അടുത്തുവന്ന് പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടു കൂടെ ! (ലൂക്കാ 1:28).

മംഗളവാർത്ത എന്നത് ദൈവത്തോടൊത്ത് പ്രവർത്തിക്കാനുള്ള ഒരു ക്ഷണനമാണ്. ക്ഷണിക്കപ്പെടുന്നവർക്ക് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. നിർബന്ധം ലവലേശം പോലുമില്ല. മറിയം മുൻവിധികൾ കൂടാതെ ദൈവഹിതത്തിന് പരിപൂർണ്ണമായി സമർപ്പിച്ചപ്പോഴാണ് രക്ഷകന്റെ അമ്മയാകുന്നത്.

ദൈവം തന്റെ ദൈവികജീവനിൽ പങ്കുപറ്റാൻ മനുഷ്യരെ എപ്പോഴും ക്ഷണിക്കുന്നതിനാൽ ‘മംഗളവാർത്ത’ എന്നത് അനുദിനവും അനുനിമിഷവും നടക്കുന്ന കാര്യമാണ്. ദൈവത്തോട് സഹകരിക്കുന്നവർ മറിയത്തെപ്പോലെ രക്ഷാകരപദ്ധതിയുടെ ഭാഗമാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ