ലത്തീൻ നവംബർ 16 ലൂക്കാ 18: 1-8 അചഞ്ചല പ്രാർത്ഥന

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്ക് നീതി നടത്തിത്തരണമേ എന്ന് അപേക്ഷിമായിരുന്നു (ലൂക്കാ 18:3).

വിധവയുടെ നിരന്തരമായ അപേക്ഷ അചഞ്ചലമായ പ്രാർത്ഥനയുടെ പ്രതീകമാണ്. നമ്മുടെ ആവശ്യങ്ങൾ, ആവർത്തിച്ച് ദൈവത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ടോ? നമ്മുടെ ആവശ്യങ്ങൾ നമ്മെക്കാൾ ദൈവത്തിന് അറിയാവുന്നതിനാൽ ഒരിക്കലും ആവശ്യമില്ല. മറിച്ച്, അചഞ്ചല/ അഖണ്ഡപ്രാർത്ഥന നിരന്തരം ദൈവസാന്നിധ്യത്തിലായിരിക്കാൻ നമ്മെ സഹായിക്കുമെന്നതിനാൽ നമ്മുടെ തന്നെ ആത്മീയ ഉന്നതിക്ക് സഹായകരമാണെന്നതിനാലാണ്.

അചഞ്ചല പ്രാർത്ഥന സാത്താനിക ശക്തികൾക്കെതിരെയുള്ള ശക്തമായ ആത്മീയ ആയുധമാണ്. അചഞ്ചല പ്രാർത്ഥനയിലൂടെ നിരന്തര ദൈവസാന്നിധ്യം ആവാഹിക്കുന്ന മനുഷ്യഹൃദയത്തെ കീഴടക്കാൻ സാത്താനിക ശക്തികൾക്കാകില്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ