ലത്തീൻ നവംബർ 15 ലൂക്കാ 17: 26-37 ആകസ്‌മികതയും ജാഗരൂകതയും

നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത്‌ എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും (ലൂക്കാ 17:26).

നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ചുള്ള യേശുവിന്റെ സൂചന  ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ആകസ്‌മികത വെളിപ്പെടുത്തുന്ന പ്രതീകമായിട്ടാണ് സുവിശേഷം ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഒരുക്കമുള്ളവരായി ആത്മീയജീവിതം അപായമില്ലാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. മനുഷ്യർ ആത്മാവിന്റെ അധിപന്മാരാണെങ്കിലും ആധിപത്യം പൂര്‍ണ്ണമല്ല.

നോഹയുടെ കാലത്തെ ജലപ്രളയം ക്രിസ്തീയ യുഗാന്ത്യശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന രണ്ട് രഹസ്യങ്ങളുടെ പ്രതീകമാകാം.

1. ഫരൂസിയ അഥവാ ക്രിസ്തുവിന്റെ രണ്ടാംവരവും അന്ത്യവിധിയും.
2. മനുഷ്യ-മരണം: മനുഷ്യന്റെ ഈ ലോകജീവിതത്തിന്റെ അവസാനം.

ഇവ രണ്ടിന്റെയും ആകസ്മീകത കണക്കിലെടുത്ത് ക്രൈസ്തവർ ജാഗരൂകരായിരിക്കണം. അന്ത്യവിധിയുടെയും മരണത്തിന്റെയും ആകസ്മീക സ്വഭാവത്തെകുറിച്ചുള്ള ധ്യാനം ഏറ്റവും ഫലവത്തായ ഒരു ആത്മീയ ശിക്ഷണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ