ലത്തീൻ നവംബർ 12 ലൂക്കാ 17: 7-10 ദാസമനോഭാവം

ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്‌തതിനു ശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്‌; കടമ നിര്‍വ്വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍ (ലൂക്കാ 17:10).

യഥാർത്ഥ പ്രാർത്ഥന എന്നത് നാം ദൈവത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെയോ ദൈവം നമുക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളുടെയോ ദൈവതിരുമുമ്പിലുള്ള ഒരു വിവരണമല്ല. മറിച്ച്, ദൈവതിരുമുമ്പിലുള്ള ആത്മാവബോധമാണ്.

അയോഗ്യനായ ഒരു ദാസന്റെ ഭാവം പ്രാർത്ഥനയുടെ യഥാർത്ഥ മനോഭാവമായി യേശു അവതരിപ്പിക്കുന്നു. ദാസമനോഭാവം (Attitude of a Servant) ദൈവവുമായുള്ള ബന്ധത്തിൽ ദൈവത്തെ ആശ്രയിക്കാനും, മനുഷ്യരുമായുള്ള ബന്ധത്തിൽ വിനയമുള്ളവരാകാനും, എന്നോടു തന്നെയുള്ള ബന്ധത്തിൽ അഹന്തയെയും, സ്വാർത്ഥതയെയും, അത്യാഗ്രഹത്തെയും വിജയിക്കാനും സഹായിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ