ലത്തീൻ നവംബർ 11 ലൂക്കാ 17: 1-6 പരിവർത്തനാത്മക ശിക്ഷണം

നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ സഹോദരന്‍ തെറ്റു ചെയ്‌താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക (ലൂക്കാ 17:3).

തെറ്റുപറ്റിയ സഹോദരങ്ങളെ സാഹോദര്യബുദ്ധ്യാ തിരുത്തുക എന്നത് ക്രൈസ്തവധർമ്മമാണ്. തിരുത്തുന്നത് വിധിക്കാനായിരിക്കരുത്, മറിച്ച് തിരുത്തപ്പെടുന്നവന്റെ അനുതാപം ആയിരിക്കണം. അതിനാൽ, എന്റെ തിരുത്തൽ ഒരുവനെ അനുതാപത്തിലേയ്ക്കാണോ അതിക്രമത്തിലേയ്ക്കാണോ നയിക്കുന്നത് എന്നത് സുപ്രധാനമാണ്.

സ്വയം നീതികൃത ഹൃദയത്തിൽ (Self-Rightous Heart) നിന്നും പുറപ്പെടുന്ന തിരുത്തലുകൾ കലഹത്തിലേയ്ക്കും, കരുണാർദ്രഹൃദയത്തിൽ (Compassionate Heart) നിന്നുള്ളത് പരിവർത്തനത്തിലേയ്ക്കും നയിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ