ലത്തീൻ നവംബർ 04 ലൂക്കാ 14: 12-14 കൊടുക്കൽ വാങ്ങൽ

ഒരുപക്ഷെ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലമാവുകയും ചെയ്യും (ലൂക്കാ 14:12).

ഫരിസേയപ്രമാണിയുടെ വീട്ടിലെ വിരുന്നിന്റെ അവസരത്തിൽ എല്ലാവരെയും ‘കൊടുക്കൽ വാങ്ങൽ‘ പ്രക്രിയകളെ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ക്ഷണിക്കുന്നു. തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിൽ കൊടുക്കുന്ന അനോന്യത രീതി (Reciprocity) മനുഷ്യർ  ദൈവവുമായുള്ള ബന്ധത്തിൽ  സ്വീകർത്താക്കൾ മാത്രമായതിനാൽ സംഗതമല്ല.  ദൈവത്തിൽ നിന്നും സ്വീകരിക്കുന്ന നിരവധി അനുഗ്രഹങ്ങൾക്ക് തിരിച്ചെന്തെങ്കിലും നൽകാൻ മനുഷ്യർക്ക്‌ സാധ്യമല്ല. പകരം കൊടുക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് കൃതജ്ഞതയുടെ വികാരങ്ങൾ ഹൃദയത്തിൽ സൃഷ്ടിക്കുന്നു. ഈ കൃതജ്ഞതയുടെ വികാരമാണ് മറ്റുള്ളവരോട് മഹാമനസ്കത കാണിക്കാൻ മനുഷ്യർക്ക്‌ പ്രേരണയാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.