ലത്തീൻ നവംബർ 02 മത്തായി 25: 31-46 (സകല മരിച്ചവരുടെയും തിരുനാൾ) ശുദ്ധീകരണസ്ഥലത്തെ സഭ

ഭൂമിയിലെ സഭ” (Church on Earth) “ശുദ്ധീകരണസ്ഥലത്തെ സഭ” (Church in Purgatory) യെ ഓർക്കുന്ന ദിനമാണ് സകല മരിച്ചവരുടെയും തിരുനാൾ.  ശുദ്ധീകരണസ്ഥലമെന്നത് പാപം ചെയ്ത മനുഷ്യാത്മക്കളെ പീഡിപ്പിക്കുന്ന ഒരു തടങ്കൽപാളയല്ല. മറിച്ച്, പാപക്കറയേറ്റ ആത്മാക്കളെ പരിശുദ്ധിയുടെ പൂർണ്ണതയായ ദൈവവുമായുള്ള സംസർഗ്ഗത്തിന് യോഗ്യത നൽകുന്ന, വിശുദ്ധിക്കായി ശുദ്ധീകരിക്കുന്ന ഇടമാണ്. ഇപ്രകാരം ശുദ്ധീകരണസ്ഥലം മനുഷ്യാത്മാവിന്റെ  നിത്യമായ നന്മയെ ഉദ്ദേശിച്ചുള്ളതായതിനാൽ ഒരു പീഡനത്തിന്റെ ഇടമായിട്ടല്ല,  ദൈവകാരുണ്യത്തിന്റെ പ്രകാശനമായിട്ടാണ് കാണേണ്ടത്. അതിനാൽ ശുദ്ധീകരണസ്ഥലം സ്വർഗ്ഗത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഒരുക്കസ്ഥലമായതിനാൽ സ്വർഗ്ഗത്തിന്റെ ഭാഗമായാണ് കാണേണ്ടത്.

സകല മരിച്ചവരുടെയും തിരുനാൾ, മരണം മൂലം വേർപെട്ടു പോയ പ്രിയപ്പെട്ടവരോടുള്ള നമ്മുടെ ആത്മീയസംസർഗ്ഗത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം പ്രാർത്ഥനയിലൂടെയും, വിശുദ്ധ ബലിയർപ്പണയത്തിലൂടെയും, കാരുണ്യപ്രവർത്തനങ്ങളിലൂടെയും ആത്മീയമായി സഹായിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.