ലത്തീൻ നവംബർ 01 മത്തായി 5: 1-12a (സകല വിശുദ്ധരുടെയും തിരുനാൾ) സുവിശേഷമാകുന്ന നിർഭാഗ്യങ്ങൾ

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌ (മത്തായി 5:3).

മനുഷ്യൻ്റെ സ്വാർത്ഥത ഒരു വശത്ത് ‘ദാരിദ്ര്യം’ (Poverty) എന്ന നിർഭാഗ്യം സൃഷ്ടിക്കുമ്പോൾ മറുവശത്ത് ദൈവത്തിന്റെ സമ്പന്നതയിൽ ആശ്രയിക്കാനുള്ള  ഹൃദയഭാവം ജനിപ്പിക്കുമ്പോൾ അഥവാ ദാരിദ്ര്യം, ആത്മാവിലെ അനുഭവം ആകുമ്പോഴാണ് അത് സുവിശേഷഭാഗ്യം (Blessedness) ആകുന്നത്.

ദാരിദ്ര്യം, വിശപ്പ്, അവഹേളനം, തിരസ്കരണം തുടങ്ങിയ അനിഷ്ട അനുഭവങ്ങൾ അതിൽത്തന്നെ നിർഭാഗ്യങ്ങളും അതിനാൽ ദൈവേഷ്ടങ്ങളും അല്ല. പക്ഷെ, ഇത്തരം അനുഭവങ്ങൾ ദൈവത്തെ കൂടുതൽ ആശ്രയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോളാണ് ഇത്തരം അനിഷ്ടാനുഭവങ്ങൾ അനുഗ്രഹങ്ങൾ അഥവാ ഭാഗ്യങ്ങൾ ആകുന്നത്. ദൈവസ്നേഹാനുഭവത്തിലേയ്ക്കും ദൈവാശ്രയത്വത്തിലേയ്ക്കും നയിക്കുന്ന നിർഭാഗ്യങ്ങൾ സുവിശേഷ ഭാഗ്യങ്ങളാകുന്നു! അല്ലാത്തവ ദൗർഭാഗ്യങ്ങളും! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.