ലത്തീൻ ഒക്ടോബർ 23 ലൂക്കാ 12: 39-48 ഭാവിനിശ്ചയം 

യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍ (ലൂക്കാ 12:43).

ക്രിസ്തുവിന്റെ രണ്ടാം വരവ് ആകസ്മികമായിരിക്കും എന്നറിയിക്കുന്ന യേശു, ശിഷ്യർ എങ്ങനെ ഒരുക്കമുള്ളവരായിരിക്കണം എന്നോർമ്മിപ്പിക്കുന്നു.  വർത്തമാന കാലത്തിൽ സ്വർഗോന്മുഖമായി ജീവിക്കുക എന്നതാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനായുള്ള ഏറ്റവും ഉൽകൃഷ്ടമായ ഒരുക്കം. അതായത്, പറയുന്ന ഓരോ വാക്കിനും ചെയ്യുന്ന പ്രവൃത്തികൾക്കും ഒരു സ്വർഗീയ മാനമുണ്ടാകുക എന്നതാണ് ഈ ഒരുക്കം.

ഭൂതകാലം ഒരു ചരിത്രം, ഭാവിയോ രഹസ്യം, എന്നാൽ വർത്തമാനമോ ഭാവിഭദ്രതയ്ക്കുള്ള ദൈവകരങ്ങളിലെ സമ്മാനവും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ