ലത്തീൻ ഒക്ടോബർ 20 ലൂക്കാ 18: 1-8 അചഞ്ചല പ്രാർത്ഥന

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു (ലൂക്കാ 18:3).

വിധവയുടെ നിരന്തരമായ അപേക്ഷ അചഞ്ചലമായ പ്രാർത്ഥനയുടെ പ്രതീകമാണ്. നമ്മുടെ ആവശ്യങ്ങൾ ആവർത്തിച്ചു ദൈവത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ടോ? നമ്മുടെ ആവശ്യങ്ങൾ നമ്മെക്കാൾ ദൈവത്തിന് അറിയാവുന്നതിനാൽ ഒരിക്കലും ആവശ്യമില്ല. മറിച്ച് അചഞ്ചല/ അഖണ്ഡ പ്രാർത്ഥന നിരന്തരം ദൈവസാന്നിധ്യത്തിലായിരിക്കാൻ സഹായിക്കുമെന്നതിനാൽ നമ്മുടെ തന്നെ ആത്മീയോന്നതിക്ക് സഹായകരമാണെന്നതിനാലാണ്. അചഞ്ചല പ്രാർത്ഥന സാത്താനിക ശക്തികൾക്കെതിരെയുള്ള ശക്തമായ ആത്മീയായുധമാണ്.

അചഞ്ചല പ്രാർത്ഥനയിലൂടെ നിരന്തര ദൈവസാന്നിധ്യം ആവാഹിക്കുന്ന മനുഷ്യഹൃദയത്തെ കീഴടക്കാൻ സാത്താനികശക്തികൾക്കാകില്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ