ലത്തീൻ ഒക്ടോബർ 08 ലൂക്കാ 10: 38-42 ആതിഥ്യം

ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല (ലൂക്കാ 10:42).

സഹോദരിമാരായ മർത്തയും മറിയവും ആതിഥ്യം (Hospitality) എന്ന പുണ്യത്തിന്റെ രണ്ട് മുഖങ്ങളെയാണ്, ശുശ്രൂഷ (Service) സാന്നിധ്യം (Presence) പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ മർത്ത ശുശ്രൂഷയുടെയും, മറിയം സാന്നിധ്യത്തിനെയും മൂർത്തീകരണമാണ്.

ശുശ്രൂഷയിലൂടെ യേശുവിനായി ഭക്ഷണവും പാർപ്പിടവും ഒരുക്കി, മർത്ത ഭവനത്തിൽ യേശുവിന് ആതിഥ്യമരുളിയപ്പോൾ, അവിടുത്തെ പാദാന്തികത്തിൽ വചനശ്രവണത്തിലൂടെ ഹൃദയത്തിലും മറിയം ആതിഥ്യമരുളി. മർത്ത എന്തെങ്കിലും തെറ്റ് ചെയ്തതിനാലല്ല മറിച്ച്, ഹൃദയത്തിൽ യേശുവിന് ഇടം നല്കിയതിനാലാണ് മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു എന്ന് യേശു പറഞ്ഞത്.

വചനശ്രവണം ദൈവത്തിന് ഹൃദയത്തിൽ ഇടം നൽകലാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ