ലത്തീൻ സെപ്റ്റംബർ 30 ലൂക്കാ 9: 46-50 ഏകീകൃതം സുശീലത്വം

യേശു പറഞ്ഞു: “അവനെ തടയേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്‌ (ലൂക്കാ 9:50). സ്വജാതീയനും സമാനസംഘത്തിലെ അംഗമല്ലാത്തതിനാലും, തങ്ങൾ ചെയ്യുന്ന നന്മപ്രവർത്തി മറ്റൊരാൾ ചെയ്യുന്നതിൽ യേശുശിഷ്യർ അസ്വസ്ഥരാകുന്നു. തന്നെ അക്ഷരാർത്ഥത്തിൽ അനുഗമിക്കുന്നില്ലെങ്കിലും തന്റെ ദൗത്യത്തിൽ പങ്കുചേരുന്നവരുണ്ടെന്ന് യേശു ശിഷ്യരെ ഓർമ്മിപ്പിക്കുന്നു.

കത്തോലിക്കാ സഭയിൽ അംഗമായിരിക്കാതെ തന്നെ ക്രിസ്തുനാമത്തിലും അല്ലാതെയും ക്രൈസ്തവമൂല്യങ്ങൾ ജീവിക്കുന്നവരുണ്ട്‌. നന്മപ്രവർത്തി ചെയ്യുന്നതിനെ തടയുന്നത് ഒരു മതത്തിലും സംസ്കാരത്തിലും ന്യായീകരിക്കാനാവില്ല. “നന്മ ചെയ്യുക” എന്നത് മത- സാമൂഹിക- സാംസ്കാരിക ജീവിതരീതികളിലെ വൈവിധ്യങ്ങളെ ഏകാത്മകമാക്കുന്ന മൗലിക തത്വമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ