ലത്തീൻ സെപ്റ്റംബർ 24 ലൂക്കാ 8: 19-21 വിശ്വാസ ബന്ധം

അവന്‍ പറഞ്ഞു: ‘ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും (ലൂക്കാ 8:21).

യേശു, ബന്ധങ്ങളെ നിർവ്വചിക്കുന്ന രീതി തികച്ചും വ്യത്യസ്തമാണ്. മനുഷ്യബന്ധങ്ങളെ പ്രത്യേകിച്ച്, കുടുംബ ബന്ധങ്ങളെക്കുറിച്ച് പൊതുവായുള്ള ധാരണകൾക്കും അർത്ഥങ്ങൾക്കും (പിതൃത്വം, മാതൃത്വം, ഭ്രാതൃത്വം) അപ്പുറം വിശാലമായ സാധ്യതകളിലേയ്ക്ക് യേശുനാഥൻ വെളിച്ചം വീശുകയാണ്.

ഉദാഹരണത്തിന്, അടുത്ത് വസിക്കുന്നവൻ അയൽക്കാരൻ എന്ന ധാരണയ്ക്കുമപ്പുറം “ആവശ്യങ്ങളിൽ സഹായഹസ്തം നീട്ടുന്നവൻ അയൽക്കാരൻ” എന്ന് നല്ല സമരിയക്കാരൻ്റെ ഉപമയിലൂടെ യേശു നിർവ്വചിക്കുന്നു. ദൈവം ഒരു ശക്തിയാണ് എന്ന പഴയനിയമ നിർവ്വചനങ്ങളെ തിരുത്തി ദൈവം സ്നേഹമാണ് (സ്നേഹപിതാവാണ്) എന്ന പുതിയ നിർവ്വചനം നൽകുന്നു. അതുപോലെ പിതാവ്, മാതാവ്, പുത്രൻ, പുത്രി എന്നിവർ ഒരു കൂരയ്ക്കു കീഴെ കിടക്കുന്നവർ എന്നതിനുമപ്പുറം ദൈവ-വചനങ്ങൾ അനുസരിക്കുന്നവരാണ് എന്ന് യേശു നിർവ്വചിക്കുന്നു.

രക്തം വെള്ളത്തേക്കാൾ ശക്തിയുള്ളതാണ് എന്ന് പറയുന്നതു പോലെ രക്തബന്ധങ്ങൾ (കുടുംബ ബന്ധങ്ങൾ) ജലബന്ധങ്ങളെക്കാൾ (സാമൂഹ്യബന്ധങ്ങൾ) ശക്തമാണ്. എന്നാൽ, ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ “വിശ്വാസം” (Faith) ആത്മീയ ബന്ധങ്ങൾ ഒരിക്കലും തക്കർക്കപ്പെടാൻ സാധ്യമല്ലാത്ത വിധം ശക്തമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.