ലത്തീൻ സെപ്റ്റംബർ 23 ലൂക്കാ 8: 16-18 പ്രകാശോദ്ധ്വീപകം ക്രൈസ്തവജീവിതം

ആരും വിളക്ക് കൊളുത്തി പാത്രം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌, അകത്ത് പ്രവേശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍ അത്‌ പീഠത്തിന്മേല്‍ വയ്‌ക്കുന്നു (ലൂക്കാ 8:16).

ഉപമയിലെ ‘വിളക്ക്‘ (Lamp) സങ്കീർത്തകൻ സൂചിപ്പിക്കുന്നതു പോലെ ദൈവവചനത്തെയും (സങ്കീ. 119:105), ‘പ്രകാശം‘ (Light) ദൈവചനത്തിൽ നിന്നും ഉത്ഭവിക്കുന്ന വിശ്വാസത്തിന്റെ പ്രകാശത്തെയും, ‘വിളക്കുകാൽ‘ (Lamp Stand) ദൈവചനാധിഷ്ഠിത ജീവിതത്താൽ പ്രകാശം തൂകേണ്ട ക്രൈസ്തവ ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു. പാത്രത്തിന്റെ അടിഭാഗം, കട്ടിലിന്റെ അടിഭാഗം, പീഠത്തിന്മേൽ എന്നിങ്ങനെ മൂന്ന് സാധ്യതകൾ യേശു സൂചിപ്പിക്കുന്നു.

എൻ്റെ ക്രൈസ്‌തവജീവിതം വചന വെളിച്ചത്താൽ ലോകത്തെ പ്രകാശിപ്പിക്കുമ്പോഴാണ് ക്രൈസ്തവർ ക്രിസ്തുസാക്ഷികളാകുന്നത്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നൽ MCBS, സത്താറ