ലത്തീൻ സെപ്റ്റംബർ 16 ലൂക്കാ 7: 1-10 ദൈവീക അധികാരം

കാരണം, ഞാനും അധികാരത്തിന് കീഴ്‌പ്പെട്ടവനാണ്‌; എന്റെ കീഴിലും പടയാളികളുണ്ട്‌. ഞാന്‍ ഒരുവനോട്, ‘പോവുക’ എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോട് ‘വരിക’ എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട്‌ ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ ചെയ്യുന്നു (ലൂക്കാ 7:8).

ദൈവീക അധികാരം” (Divine Authority), “മാനുഷീക അധികാരം” (Human Authority) എന്നിങ്ങനെ അധികാരത്തെ രണ്ടായി തിരിക്കാം. നൂറ് പട്ടാളക്കാരുടെ മേൽ അധികാരമുള്ള ശതാധിപൻ മാനുഷീക അധികാരത്തെയും, രോഗങ്ങൾ സുഖപ്പെടുത്താൻ ശക്തിയുള്ള യേശുനാഥൻ ദൈവീക അധികാരത്തെയും പ്രതിനിദാനം ചെയ്യുന്നു. വിവിധങ്ങളായ മാനുഷീക അധികാരങ്ങളെ (ഉദാ: രാജാവിന് പ്രജകളുടെ മേൽ, മാതാപിതാക്കൾക്ക് മക്കളുടെ മേൽ, അധ്യാപകർക്ക് വിദ്യാർത്ഥികളുടെ മേലുള്ള അധികാരം) ദൈവീക അധികാരത്തിലുള്ള ഭാഗഭാഗിത്വമായാണ് കാണേണ്ടത്.

ശതാധിപൻ്റെ മാനുഷീക അധികാരം, വിശ്വാസ ശക്തിയാൽ യേശുവിന്റെ ദൈവീക അധികാരത്തെ പിന്തുടർന്നപ്പോഴാണ് ഭൃത്യന്‍ സുഖപ്പെടുന്നത്. മാനുഷീക അധികാരങ്ങൾ, ദൈവീക അധികാരത്തെ (സത്യവും നീതിയും) പിന്തുടരുമ്പോൾ മനുഷ്യകുലത്തെ ബാധിക്കുന്ന രോഗങ്ങളായ ദാരിദ്യം, ചൂഷണം, അഴിമതി തുടങ്ങിയവ സുഖപ്പെടും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ