ലത്തീൻ സെപ്റ്റംബർ 15 ലൂക്കാ 15: 1-32 പ്രതിഗമന സന്തോഷം

എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കുവാന്‍ തുടങ്ങി (ലൂക്കാ 15:24).

അഹന്തനിഷ്ഠമായ (Egocentric) ജീവിതം നയിക്കുന്ന വ്യക്തി, താൻ മറ്റുള്ളവരെക്കാൾ ഉൽകൃഷ്ടനാണെന്ന് കരുതുകയും അങ്ങനെ മറ്റുള്ളവരെക്കുറിച്ച് കരുതലില്ലാത്ത  തൻകാര്യ കേന്ദ്രീകൃതമായ ജീവിതം നയിക്കുകയും ചെയ്യും. ഈ ലോകത്തിൽ ക്രൈസ്തവന്റെ ദൗത്യം എന്നത് പാപികളുടെ ഉന്മൂലനമല്ല. ദൈവകാരുണ്യത്തിന്റെ ശക്തിയിൽ പരിവർത്തനമാണ്.

പാപം മൂലം ബന്ധം നഷ്ടപ്പെട്ടവരുടെ തിരിച്ചുവരവിൽ സന്തോഷിക്കാൻ സാധിക്കുക എന്നത് യഥാർത്ഥ ക്രൈസ്തവ ലക്ഷണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ