ലത്തീൻ സെപ്റ്റംബർ 14 യോഹ. 3: 13-17 (കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ) കുരിശ്: സ്നേഹപ്രതീകം

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ. 3:16).

ലോകത്തിന് “കുരിശ്” (Cross) എന്നത് വേദനകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ, അനര്‍ത്ഥങ്ങൾ, കഷ്ടതകൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവയുടെയൊക്കെ പ്രതീകമാണ്. എന്നാല്‍, ക്രിസ്തുവിന് കുരിശ് ആത്മത്യാഗത്തിന്റെ അൾത്താരയും മഹത്വീകരണത്തിന്റെ സിംഹാസനവുമാണ്. കുരിശ് ഒരു മരത്തടിക്കഷണമോ, ലോഹക്കഷണമോ മാത്രമല്ല. മറിച്ച്, ക്രിസ്തുവിന്റെ രക്ഷണീയ പ്രവർത്തനങ്ങളുടെ (സഹന-മരണ-ഉത്ഥാനം) പ്രതീകാത്മക സംഗ്രഹമാണ്.

സ്നേഹം ബലിയായി പരിണമിക്കുന്ന ദൈവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രതീകാത്മക പ്രകാശനമാണ് കുരിശ്. കുരിശിന് പുകഴ്ച്ച നൽകുന്നതിലൂടെ കുരിശിലെ സഹനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷാകരമായ ദൈവസ്നേഹമാണ് കൊണ്ടാടപ്പെടുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ