ലത്തീൻ സെപ്റ്റംബർ 11 ലൂക്കാ 6: 20-26 സുവിശേഷമാകുന്ന നിർഭാഗ്യങ്ങൾ

അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുള്‍ചെയ്‌തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്‌ (ലൂക്കാ 6:20).

ഒരു വശത്ത് മനുഷ്യന്റെ സ്വാർത്ഥത, ‘ദാരിദ്ര്യം‘ (Poverty) എന്ന നിർഭാഗ്യം സൃഷ്ടിക്കുമ്പോൾ മറുവശത്ത് ദൈവത്തിന്റെ സമ്പന്നതയിൽ ആശ്രയിക്കാനുള്ള  ഹൃദയഭാവം ജനിപ്പിക്കുന്നു. ദാരിദ്ര്യം ആത്മാവിലെ അനുഭവം ആകുമ്പോഴാണ് അത്  സുവിശേഷ ഭാഗ്യം (Blessedness) ആകുന്നത്.

ദാരിദ്ര്യം, വിശപ്പ്, അവഹേളനം, തിരസ്കരണം തുടങ്ങിയ അനിഷ്ടാനുഭവങ്ങൾ അതിൽ തന്നെ നിർഭാഗ്യങ്ങളും അതിനാൽ ദൈവേഷ്ടങ്ങളും അല്ല. എന്നാല്‍ ഇങ്ങനെയുള്ള അനുഭവങ്ങൾ ദൈവത്തില്‍ കൂടുതൽ ആശ്രയിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോഴാണ് ഇത്തരം അനിഷ്ടാനുഭവങ്ങൾ അനുഗ്രഹങ്ങൾ അഥവാ ഭാഗ്യങ്ങൾ ആകുന്നത്.

ദൈവസ്നേഹാനുഭവത്തിലേയ്ക്കും ദൈവാശ്രയത്വത്തിലേയ്ക്കും നയിക്കുന്ന നിർഭാഗ്യങ്ങൾ സുവിശേഷ ഭാഗ്യങ്ങളാകുന്നു! അല്ലാത്തവ ദൗർഭാഗ്യങ്ങളും! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ