ലത്തീൻ ആഗസ്റ്റ് 30 മത്തായി 25: 1-13 അഖണ്ഡികൃതം

“ഞങ്ങൾക്കും നിങ്ങൾക്കും തികയുകയില്ല എന്നതിനാൽ…” (വാക്യം 9).

ഉപമയിലെ “പത്ത് കന്യകമാർ” ആകസ്മികമായി ക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന ദൈവജനത്തെയും, “വിളക്കുകൾ” അവരുടെ ക്രൈസ്തവ ജീവിതത്തിന്റെയും, “എണ്ണ” അവരുടെ ആത്മീയജീവിതത്തെ ജ്വലിപ്പിച്ചു നിർത്തുന്ന ദൈവവചനം, പുണ്യങ്ങൾ, കൂദാശകൾ എന്നിവയെയും പ്രതിനിദാനം ചെയ്യുന്നു.

വിവേകമതികളായ കന്യകമാർ എണ്ണ പങ്കുവയ്ക്കാൻ തയ്യാറാകാത്തത് ഉപവിയുടെ ഇല്ലായ്മയോ, സ്വാർത്ഥതയുടെ പ്രകടനമോ അല്ല. ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന്റെ സംരക്ഷണം പൂർണ്ണമായും ആ വ്യക്തിയുടെ തന്നെ ഉത്തരവാദിത്വമാണെന്നുള്ള ഓർമ്മപ്പെടുത്തലാണ്. മറ്റാർക്കും എന്റെ ആത്മീയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ സാധ്യമല്ല എന്നർത്ഥം. ധാർമ്മിക പൂർണ്ണത പങ്കുവയ്ക്കപ്പെടാനാകാത്തതാണ്. പരസ്‌പരം സഹായിക്കാൻ സാധിക്കുമെങ്കിലും ഓരോ വ്യക്തിയുടെയും ആന്തരീക നന്മ ആ വ്യക്തി തന്നെ കൈവരിക്കണം.

ദൈവവുമായുള്ള എന്റെ വ്യക്തിബന്ധത്തിന് പകരക്കാരനാകാൻ ആർക്കും സാധ്യമല്ല. വിശുദ്ധിയിലേയ്ക്കുള്ള എന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ എനിക്കു മാത്രമേ സാധിക്കൂ എന്നർത്ഥം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.