ലത്തീൻ ആഗസ്റ്റ് 23 മത്തായി 22: 34-40 സ്നേഹാത്മക ജീവിതം

അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്‌നേഹിക്കുക (മത്തായി 22:37).

നിയമത്തിൽ നിപുണനായ അഥവാ ജീവിതത്തിൽ ഏറിയ സമയവും നിയമപഠനത്തിനായി മാറ്റിവയ്ക്കുന്ന ഒരു ഫരിസേയൻ യേശുവിനെ പരീക്ഷിക്കുന്നതാണ് സുവിശേഷരംഗം. ഒരു വ്യക്തിയുടെ സ്നേഹജീവിതത്തിന്റെ സ്വഭാവവും ആഴവും പ്രകാശിതമാകുന്നത് ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിലാണ്. ചരിത്രത്തിലെ ദൈവം, തന്റെ ജനത്തെ രക്ഷയിലേയ്ക്ക് നയിക്കുന്ന സ്നേഹമൂർത്തിയും, അയൽക്കാരൻ കൂടെ സഹഗമിക്കുന്നവനുമാണ്.

യഥാർത്ഥ മതം നിയമങ്ങളും നിയമവ്യാഖ്യാനങ്ങളുമായി ബുദ്ധിയുടെ തലത്തിൽ  മനുഷ്യനെ പിന്തുടരുന്ന ഒന്നല്ല. മറിച്ച്, സ്നേഹം അടിസ്ഥാനമായി ഹൃദയതലത്തിലുള്ള ഒന്നാണ്.

വിശ്വസിക്കുന്ന മതത്തെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതല്ല മറിച്ച്, സ്നേഹത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിലാണ് മതാത്മക ജീവിതത്തിന്റെ ആഴം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ