ലത്തീൻ ആഗസ്റ്റ് 14 മത്തായി 18: 15-20 പരിവർത്തനാത്മക സൗഹൃദം

അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ (മത്തായി 18:17).

✝ സഭാഗാത്രത്തിൽ തെറ്റ് ചെയ്യുന്ന ഒരു അംഗത്തെ, ചുങ്കക്കാരനെപ്പോലെയോ വിജാതീയനെപ്പോലെയോ കണക്കാക്കുക എന്ന യേശുവചനം അസന്ദർഭിക പശ്ചാത്തലത്തിൽ സഭാ ഭൃഷ്ട് അഥവാ സമുദായ ബഹിഷ്കരണം  (Excommunication) എന്ന തെറ്റായ അർത്ഥം നൽകപ്പെടാം. ചുങ്കക്കാരോടും, പാപികളോടും, വ്യഭിചാരികളുമായവരോട് കരുണാർദ്രഹൃദയത്താൽ യേശുവിന്  ഉണ്ടായിരുന്ന, മാനസാന്തരം ജനിപ്പിക്കുന്ന  സുഹൃദ്ഭാവം ഉണ്ടായിരിക്കുക എന്നർത്ഥം.

അതായത്, ചുങ്കക്കാരോടും പാപികളോടും വ്യഭിചാരികളുമായവരോട് കരുണാർദ്രഹൃദയത്താൽ യേശുവിന് ഉണ്ടായിരുന്ന മാനസാന്തരം ജനിപ്പിക്കുന്ന അഥവാ പരിവർത്തനാത്മക സുഹൃദ്ഭാവം ഉണ്ടായിരിക്കുക എന്നർത്ഥം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ