ലത്തീൻ ജൂലൈ 19 മത്തായി 12: 1-8 കാരുണ്യ പ്രാമുഖ്യം

“ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്” (വാക്യം 7).

ഒരിക്കൽ ഫ്രാൻസിസ് മാർപാപ്പ സഭാധികാരികൾക്ക് നൽകിയ ഉദ്‌ബോധനത്തിൽ സഭാമക്കളുടെ ആത്മീയാവശ്യങ്ങളേക്കാളുപരിയായി സഭാകാര്യങ്ങളിൽ കടന്നുകൂടുന്ന അപകടകരവും തീവ്രവുമായ ഔദ്യോഗികതയെയും ഔപചാരികതയെയും മാമൂലകളെയും കുറിച്ച് താക്കീത്‌ നല്‍കുകയുണ്ടായി. അതായത്, ആത്മീയാവശ്യങ്ങളുമായി മുട്ടുന്നവരുടെ മുമ്പിൽ കൃപയുടെ വാതിൽ കൊട്ടിയടക്കാൻ ആർക്കും അവകാശമില്ല.

കരുണയെയും ബലിയെയും ഉചിതമായ വീക്ഷണത്തിൽ നോക്കികാണുമ്പോൾ ബലി അഥവാ ത്യാഗങ്ങളെ നമുക്കായി തിരഞ്ഞെടുക്കുകയും കരുണയെ മറ്റുള്ളവർക്കായി മാറ്റിവയ്‌ക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ യഥാർത്ഥ ക്രൈസ്തവനാകുന്നത്. എന്നാൽ, കരുണയെ സ്വന്തമായും ബലിയെ മറ്റുള്ളവർക്കായും മാറ്റിവയ്‌ക്കുന്നവർ ഫരിസെയർക്കു തുല്യവും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ