ലത്തീൻ മെയ്‌ 15 യോഹ. 12: 44-50 വചന മനനം

യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്‌ (യോഹ. 12: 44).

ദൈവ വചനത്തിന്റെ ശ്രവണം മാത്രമല്ല മറിച്ച്, വചനത്തിൻ്റെ മനനത്തിലൂടെ  അതിനെ വിശ്വാസജീവിതത്തിന്റെ ഭാഗമാക്കി മാറ്റുമ്പോഴാണ് ശിഷ്യത്വജീവിതത്തിന് പോഷണമായി ഭവിക്കുക. വചനശ്രവണം ഒരു ശാരീരിക പ്രവൃത്തിയാണെങ്കിൽ വചന മനനം ആത്മാവിനോടുള്ള തുറവിയിൽ മാത്രം ചെയ്യാവുന്ന ആത്മീയപ്രവൃത്തിയാണ്.

ആത്മാവിന്റെ പ്രവർത്തനങ്ങളോട് തുറവിയുള്ളവരായി നിശബ്ദതയിലും മനനത്തിലും ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴാണ് ദൈവവചനം നിത്യജീവന് നിദാനമായി ഭവിക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ