ലത്തീൻ ആഗസ്റ്റ് 23 മത്തായി 23: 13-22 ക്രൈസ്തവ മൗലികത

“കപടനാട്യക്കാരായ ഫരിസേയരെ, നിയമജ്ഞരെ നിങ്ങൾക്കു ദുരിതം” (വാക്യം 13).

ക്രൈസ്തവജീവിതത്തിൽ കണ്ടുവരുന്ന ഒരു അപകടത്തെ അതായത്, മതാത്മക ജീവിതത്തിൽ ദൈവമഹത്വം തേടാതെ ഭക്തിയുടെയും സഭാസ്നേഹത്തിന്റെയും പിന്നിൽ മനുഷ്യമഹത്വം തേടുന്നതിനെ ഫ്രാൻസിസ് പാപ്പാ “ആത്മീയ-ലൗകികത്വം” (Spiritual Worldliness) എന്നാണ് വിളിക്കുന്നത്.

നിയമപാലനത്തിൽ കർക്കശക്കാരായ ഫരിസേയരിലും നിയമജ്ഞരിലും നിക്ഷിപ്തമായിരിക്കുന്ന ദൈവികദൗത്യമെന്നത് ജനങ്ങൾക്ക് നിയമത്തെ വ്യാഖ്യാനിച്ചുകൊടുത്ത് അവർക്കും ദൈവവുമായുള്ള സംസർഗ്ഗം സാധിതമാക്കുക എന്നതാണ്. ദൈവേഷ്ടം മറന്ന് മതവിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സ്വന്തം താൽപര്യങ്ങൾക്കായ് ഉപയോഗിച്ച് അവർ കപടനാട്യക്കാരും വ്യാജരുമായി മാറി. മതാത്മക ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ആത്മീയതയാകുമ്പോൾ മനുഷ്യർ മൗലികരും, ലൗകികതയാകുമ്പോൾ കപടനാട്യക്കാരും ആകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.