ലത്തീൻ മാർച്ച്‌ 20 മത്തായി 20:17-28 മഹത്വത്തിന്റെ മാനദണ്ഡങ്ങൾ

നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം (മത്തായി 20:27).

ക്രിസ്തുശിഷ്യന്റെ മഹത്വത്തിന്റെ മാനദണ്ഡങ്ങളായി യേശു ചൂണ്ടിക്കാണിക്കുന്നത് “സഹനം” (ക്രിസ്തുവിനോടുകൂടി സഹിക്കാനുള്ള കൃപ), “ശുശ്രൂഷ” (മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള എളിമ) എന്നിവയാണ്. ക്രിസ്തുവിന്റെ പാനപാത്രത്തിൽ ഭാഗഭാക്കാകുന്നതിനു വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നതിലൂടെ യാക്കോബ് ശ്ലീഹ എല്ലാ മോഹങ്ങളോടും മരിച്ചു. എന്റെ മോഹങ്ങളോട് മരിക്കുന്നത് അവന്റെ പാനപാത്രത്തിൽ പങ്കുപറ്റുന്നതിന്റെ മാതൃകയാണ്. ശിഷ്യന്മാര്‍ തങ്ങളിൽ ലോകമോഹങ്ങളാൽ രൂപപ്പെടാവുന്ന “യജമാന-മനസ്സ്” (Master- psyche) മാറ്റി “ദാസ്യ-മനസ്സ്” (Servant-psyche) രൂപപ്പെടുത്തുമ്പോൾ ഉൽകൃഷ്ട ശുശ്രൂഷകരായി മാറും.

കഴിവിലോ പ്രാവീണ്യത്തിലോ അല്ല. മറിച്ച്, ക്രൈസ്തവ സാക്ഷ്യജീവിതം സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികളിലുള്ള സഹനശക്തിയിലും  അഹങ്കാരചിന്തകളെ നിയന്ത്രിച്ച്‌ എളിമയുടെ അരൂപിയിൽ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിലുമാണ് ശിഷ്യത്വത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുന്നത്. ആമ്മേന്‍.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.