ലത്തീൻ ഒക്ടോബർ 16 ലൂക്കാ 11:31-47 ആന്തരീകത

അപ്പോള്‍ കര്‍ത്താവ്‌ അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്‌ടതയും കൊണ്ടു നിറഞ്ഞിരിക്കുന്നു. (ലൂക്കാ 11 : 39)

മനുഷ്യന്റെ ജീവിതത്തിൽ ദൈവം പ്രാധാന്യം കൊടുക്കുന്നത് ആത്മാവിന്റെ അവസ്ഥക്കാണ്,  ബാഹ്യമായ സാഹചര്യങ്ങളിലേക്കല്ല.  ഇന്നിന്റെ സംസ്ക്കാരം പ്രാധാന്യം കൊടുക്കുന്നത് സമ്പത്ത്, ജോലി,  സ്ഥാനമാനങ്ങൾ,  സൗന്ദര്യം തുടങ്ങിയ ബാഹ്യകാര്യങ്ങൾക്കാണ്.  എന്നാൽ ദൈവത്തിന്റെ നോട്ടം നേരെ മനുഷ്യന്റെ ഹൃദയത്തിലേക്കാണ്.

ആചാരപരമായ ശുദ്ധതയിൽ നിന്നും ധാർമ്മിക ഔന്നത്യം ജനിക്കുമ്പോഴാണ് മതാത്മകതയിൽ നിന്നും ആധ്യാത്മികത ജനിക്കുന്നത്.

മറ്റുള്ളവർ എന്ത് കാണും എന്ന ചിന്തയല്ല,  മറിച്ചു ദൈവം എന്നിൽ എന്ത് കാണും എന്ന ചിന്തയാണ് ദൈവപൈതലിനെ നയിക്കേണ്ടത്.  ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.