ലത്തീൻ ഒക്ടോബർ 14 മർക്കോ 10:17-30 ഒരു-കാര്യ-തടസം

” നിനക്ക് ഒരു കുറവുണ്ട് ” (വാക്യം 21)

ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങളിലും ഉല്‍കൃഷ്‌ഠരെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിൽ ഇടറിയ മഹാന്മാരുടെ കഥകളുണ്ട് ചരിത്രത്തില്‍. ഉദാഹരണത്തിന് വിജ്ഞാനത്തിനും, സംപൽസമൃദ്ധിക്കും വിഖ്യാതനായിരുന്ന സോളമൻ രാജാവ് “സ്‌ത്രീകൾ” (Women) എന്ന ഒരു കാര്യത്തിൽ ഇടറി. സ്ത്രീലംബടനായിരുന്ന അവന് എഴുന്നൂറോളം ഭാര്യമാരും, മുന്നൂറോളം വെപ്പാട്ടിമാരും ഉണ്ടായിരുന്നു.ഈ വിജാതീയസ്ത്രീകൾ സോളമൻ്റെ ഹൃദയത്തെ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ നിന്നുമകറ്റുകയും, തത്ഫലമായി രാജ്യം തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു (1 രാജ 11:3). അതുപോലെ ശിഷ്യസമൂഹത്തിലെ ബുദ്ധിജീവിയും സംഘാടകനുമായിരുന്ന  യൂദാസും “പണം” (Wealth) എന്ന ഒരു കാര്യത്തിൽ ഇടറി ഗുരുവിനെ ഒറ്റി കൊടുത്തു.

സോളമന് “കാമം” ആയ്യിരുന്നു എങ്കിൽ യൂദാസിന് “ദുരാഗ്രഹം”ആണ് ഇടർച്ച വരുത്തിയത്. അതുപോലെ, ശിഷ്യത്വം ആഗ്രഹിച്ചു യേശുവിനെ സമീപിക്കുന്ന യുവാവും എല്ലാകാര്യത്തിലും യോഗ്യനായിരുന്നുവെങ്കിലും ഒരു കാര്യം തടസമായി നിന്നു; സ്വത്തിനോടുള്ള ബന്ധനം.

ക്രൈസ്‌തജീവിതത്തിലും ഈ ഒരു കാര്യതടസം (One-thing Problem) പലപ്പോഴും ക്രൈസ്തവപൂർണ്ണതക്ക് തടസ്സമായി വരാം. ആത്മീയജീവിതത്തിൽ എല്ലാ കാര്യത്തിലും തന്നെ പൂർണ്ണത അനുഭവിക്കുന്പോഴും സ്വത്ത്, അധികാരം, സ്ഥാനമാനങ്ങൾ, ലഹരി, ചൂത്‌, തഴക്കങ്ങൾ, അവിശ്വസ്ത കൂട്ടുകെട്ടുകൾ, ഉപകരണം, വ്യക്തിയാരാധന, ആശയടിമത്വങ്ങൾ തുടങ്ങിയവയിൽ ഒന്ന് ചിലപ്പോൾ  ഒരു കാര്യതടസമായി വരാം.

ആത്മീയജീവിതത്തിൽ ഉല്‍കൃഷ്ഠമെങ്കിലുംഒരു കാര്യതടസം” (One Thing Problem) “അനന്തകാലനേട്ടം” (Eternal Gain ) കൈവിട്ടു പോകുന്നതിന് ഇടയാക്കുന്നു. ആമേൻ.

ഫാജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.