ലത്തീൻ  സെപ്റ്റംബർ 26 ലൂക്കാ 9:1-6 “സ്വർഗോന്മുഖജീവിതം”

അവന്‍ പറഞ്ഞു:യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. ലൂക്കാ 9 : 3 

അല്‌പം ഭാണ്ഡം, അധികം ആശ്വാസം” എന്നതാണ് പ്രാമാണിക യാത്ര-തത്വം. അധികം ഭാണ്ഡങ്ങൾ കരുതി ലോകത്തിന്റെ സുരക്ഷയിൽ ആശ്രയിക്കുന്ന ഭൗമോന്മുഖ ജീവിതത്തെക്കാളധികമായി, അല്‍പം വസ്തുക്കളിലാശ്രയിച്ചു ശിഷ്യർ സ്വർഗോന്മുഖജീവിതം നയിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതായത്, സുവിശേഷ സാക്ഷികളാകേണ്ട ശിഷ്യർ  ഭൗതീകമായി അശക്തരും ആത്മീയമായി ശക്തരും ആയിരിക്കാൻ യേശു ആഗ്രഹിക്കുന്നു.

തിരുസഭ സ്വഭാവത്താൽ തന്നെ ദൗത്യപ്രചാരകയാണ്. മാമോദീസയുടെ യോഗ്യതയാൽ ക്രൈസ്തവർ എല്ലാവരും ദൈവരാജ്യപ്രഘോഷണത്തിനായി ചുമതലപ്പെടുത്തപെട്ടവരാണ്. ഭൂമിയിൽ കാലുറപ്പിച്, എന്നാൽ സ്വർഗത്തിലേക്ക് കണ്ണും നട്ടുള്ള ജീവിതമാണിത്. ഭൂമിയിൽ ജീവിക്കുമ്പോഴും ഭൗമീകരകാതെ, ലോകത്തിലായിരിക്കുമ്പോഴും ലോകായതകരാകാതെ, വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ലൗകികരാകാതെയുള്ള ജീവിതമാണത്.

ദൗത്യനിർവഹണവേളകളിൽ  ലോകത്തേക്കാളുപരിയായി ദൈവത്തിലുള്ള പ്രത്യാശയും ആശ്രയവും ജീവിതത്തിന്റെ ദിശാസൂചി ദൈവകേന്ദ്രികൃതമാക്കി നിലനിറുത്താൻ ക്രൈസ്തവവരെ സഹായിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.