ലത്തീൻ  ജൂൺ 28  മത്താ 7:21-29 “രക്ഷാശില”

 “…. പാറപ്പുറത്തു ഭവനം പണിത ബുദ്ധിമാനായ മനുഷ്യൻ …” വാക്യം 24  

പാറ” അല്ലെങ്കിൽ “ശില” എന്നത് ദൈവത്തെയും ദൈവിക സംരക്ഷണത്തെയും സൂചിപ്പിക്കാനായി ബൈബിൾ പൊതുവായി ഉപയോഗിക്കാറുള്ള ഒരു പ്രതീകമാണ്. ” അങ്ങാണ് എൻ്റെ രക്ഷശിലയും കോട്ടയും വിമോചകനും, എൻ്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും, എൻ്റെ പരിചയും രക്ഷാസൃഗവും അഭയകേന്ദ്രവും” (സങ്കീ. 18:2).

പാറപ്പുറം” ദൈവതിരുമനസിൻ്റെയും “മണൽപ്പുറം” മനുഷ്യമനസ്സിൻ്റെയും പ്രതീകമായെടുക്കുകയാണെങ്കിൽ പാറപ്പുറത്തുള്ള ഭവനം പണിയിൽ ദൈവതിരുമനസനുസരിച്ചു രൂപപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിൻ്റെ പ്രതീകമാണ്. മണൽപ്പുറത്തുള്ള ഭവനം പണിയൽ മനുഷ്യൻ്റെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവ ജീവിതത്തിൻ്റെയും.

രക്ഷാശിലയായ ദൈവത്തിലാശ്രയിച്ചു ക്രൈസ്തവജീവിതം പണിതുയർത്താം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.