ലത്തീൻ ജൂൺ 11 യോഹ. 19: 31-37 (തിരുഹൃദയ തിരുനാൾ) സേക്രഡ്‌ സ്‌പേസ്

“തിരു” എന്നത് ദൈവത്വവുമായി ബന്ധപ്പെട്ട നാമവിശേഷണമാണ്. ആ അർത്ഥത്തിൽ “തിരുഹൃദയം” എന്നത് ദൈവികപുണ്യങ്ങളുടെ വിളനിലമായ ഒരു ഹൃദയമെന്ന അർത്ഥത്തിലാണ്. യേശുവിന്റെ തിരുഹൃദയമെന്നത് സ്വർഗ്ഗീയപിതാവിന്റെ നൈസര്‍ഗ്ഗിക സ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ശാന്തത എന്നിവയുടെ ഭണ്ഡകരമാണ്. അതിനാൽ തിരുഹൃദയ തിരുനാൾ മനുഷ്യർക്ക് നൽകുന്ന ഏറ്റവും ഉല്‍കൃഷ്‌ഠമായ സന്ദേശമെന്നത് മനുഷ്യഹൃദയം പരിശുദ്ധമായ ഒരിടമെന്നതാണ് (Sacred Space).

തിരുഹൃദയത്തോടുള്ള പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നതുപോലെ, “എന്റെ ഹൃദയത്തെയും അവിടുത്തെ ഹൃദയത്തിന് ഒത്തതാക്കണമേ” എന്ന അപേക്ഷ പുണ്യങ്ങൾ കൊണ്ട് മനുഷ്യഹൃദയം നിറച്ച്  തിരുഹൃദയത്തിന്റെ സാദൃശത്തിലേക്ക് രൂപാന്തരപ്പെടുത്താം. യേശുവിന്റെ കരുണയുള്ള ഹൃദയത്തിൽ അനുതാപം വഴി  ഒരിടം കണ്ടെത്തുവാനും ഒപ്പം മനുഷ്യഹൃദയത്തിന്റെ ദൈവികമായ പരിശുദ്ധി ആഘോഷിക്കാനും തിരുഹൃദയ തിരുനാൾ ഓർമ്മപ്പെടുത്തുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.