ലത്തീൻ സഭാ മീഡിയ കമ്മീഷൻ – പുതിയ അംഗങ്ങൾ 

ലത്തീൻ സഭയുടെ മാധ്യമ കമ്മീഷൻ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പും കെആർഎൽസിബിസി മീഡിയ കമ്മീഷൻ ചെയർമാനും ആയ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആണ് പുതിയ അംഗങ്ങൾ പ്രഖ്യാപിച്ചത്. മൂന്നു വർഷത്തെ പ്രവർത്തന കാലാവധിയിലേക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.

റവ. ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ( റീജണൽ സെക്രട്ടറി), ശ്രീ. ബിജോ സിൽവേറി (സെക്രട്ടറി), റവ. ഫാ. സ്റ്റീഫൻ തോമസ് പുനലൂർ, ശ്രീ. ജോസഫ് ജൂഡ് വരാപ്പുഴ , അഡ്വ. ഹെൻട്രി ജോൺ വിജയപുരം, ശ്രീ. ജോൺസൻ വി എ കൊച്ചി, ശ്രീ. ക്ലിന്റൺ ഡാമിയൻ തിരുവനന്തപുരം, ശ്രീ. പോൾ ജോസ് കോട്ടപ്പുറം, ശ്രീ . റെനീഷ് ആന്റണി ആലപ്പുഴ തുടങ്ങിയവരാണ്  പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ.

മീഡിയ കമ്മീഷനിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവരിൽ ക്ലിന്റൺ എൻ. സി ഡാമിയൻ ലൈഫ് ഡേ ഓൺലൈനിന്റെ എഴുത്തുകാരനാണ്.  ക്ലിന്റൺ എൻ. സി ഡാമിയന് ലൈഫ് ഡേ ഓൺലൈനിന്റെ അഭിനന്ദനങ്ങളും ആശംസകളും.