20 ലക്ഷത്തോളം പ്രതിനിധികളുമായി ലത്തീൻ കത്തോലിക്കാ സമുദായദിനാഘോഷം

ഫാ. ദീപക് ആന്റോ, മീഡിയ കമ്മീഷൻ സെക്രട്ടറി, തിരുവനന്തപുരം ലത്തീൻ അതിരൂപത

കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധികൾ തിരുവനന്തപുരത്ത് ഒന്നുചേരുന്നു. വാർഷിക സമുദായ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 9 ഞായറാഴ്ച രാവിലെ 10 മണിമുതൽ യുവജന-വനിതാ – സംഘടനാ സമ്മേളനങ്ങളും വൈകിട്ട് 5 ന് ശംഖുമുഖത്ത് പൊതുസമ്മേളനവും നടക്കുന്നത്.

കെആർഎൽസിസി യുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ശ്രീ അൽഫോൻസ് കണ്ണന്താനം, ശ്രീ രമേശ് ചെന്നിത്തല, ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ, ശ്രീ കെ രാജു, ശ്രീ കെ വി തോമസ്, ഡോ. റിച്ചാർഡ് ഹേ, ശ്രീ എം വിൻസെൻറ് എന്നിവരോടൊപ്പം കണ്ണൂർ, ആലപ്പുഴ, നെയ്യാറ്റിൻകര, കോട്ടപ്പുറം രൂപതാധ്യക്ഷന്മാരും പങ്കെടുക്കുന്നു.

രാവിലെ 10 മണിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് പതാക ഉയർത്തുന്നതോടെ കാര്യപരിപാടികൾക്കു തുടക്കമാകും. രാവിലെ 10:30 മുതൽ ഓൾ സെയ്ന്റ്സ് കോളേജിൽ വച്ചും, തോപ് സെൻ്റ് ആൻ്സിൽ വച്ച് നടക്കുന്ന യുവജന വനിതാ നേതൃത്വം സമ്മേളനങ്ങളിൽ ‘തീരദേശ വികസനവും നവകേരള നിർമ്മിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഉച്ചക്ക് 2.30 നുള്ള സമുഹദിവ്യബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നേതൃത്വം നൽകും.

ഫാ. ദീപക് ആന്റോ 
മീഡിയ കമ്മീഷൻ സെക്രട്ടറി, തിരുവനന്തപുരം ലത്തീൻ അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.